വയനാട്: മുസ്ലീം ലീഗ് നേതാവ് ഹോം ഗാർ ഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചു. വയനാട് കമ്പളക്കാട് ആണ് സംഭവം.
വെളുത്ത പറമ്പത്ത് ഷുക്കൂർ ഹാജിക്ക് എതി രെയാണ് കേസ്. സീബ്ര ലൈനിന് സമാന്തര മായി ഇയാൾ വാഹനം നിർത്തിയിട്ടത് കണ്ട് ഹോം ഗാർഡ് മൊബൈലിൽ ഫോട്ടോ എടുത്തിരുന്നു.
ഇത് ചോദ്യം ചെയ്തതിനാലാണ് ഷുക്കൂർ ഹാജി ഹോം ഗാർഡിനെ മർദ്ദിച്ചതെന്നാണ് വിവരം. അടിയേറ്റ് ഹോം ഗാർഡിൻ്റെ പല്ല് ഇളകി. പ്രതിയെ പിടികൂടാനായിട്ടില്ല.





