സുഹൃത്തിന്റെ വിവാഹത്തിനെത്തി, വേദിയില്‍ സമ്മാനം നൽകവേ ഹൃദയാഘാതം; യുവാവ് മരിച്ചു

0
1700

ഹൈദരാബാദ്: സുഹൃത്തിന് വിവാഹ സമ്മാനം നൽകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം.

ബെംഗളൂരുവിൽ ആമസോൺ ​ജീവനക്കാരനായ വംശി എന്ന യുവാവാണ് മരിച്ചത്. സുഹൃത്തിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കുർണൂലിലേക്ക് എത്തിയതായിരുന്നു വംശി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.