‘ഇനി വരന്റെ വീട്ടുകാരുടെ കലാപരിപാടി’; വിവാഹാഘോഷത്തിനിടെ 20 ലക്ഷത്തോളം രൂപ വാരിയെറിഞ്ഞ് അതിഥികള്‍, വീഡിയോ വൈറൽ

0
1711

ന്യൂഡല്‍ഹി: വിവാഹത്തിന് പങ്കെടുക്കാന്‍ വരുന്നവര്‍ വധൂവരന്മാര്‍ക്കും അവര്‍ തിരിച്ചും സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണ്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലെ ഒരു വിവാഹ വേദിയില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ വൈറലാണ്.

വരന്റെ ഭാഗത്ത് നിന്നുള്ള അതിഥികളാണ് പണം വാരിയെറിഞ്ഞ് ആഘോഷിച്ചത്. 100, 200, 500 എന്നിവയുടെ നോട്ടുകളാണ് എറിഞ്ഞത്. താഴെ നില്‍ക്കുന്നവര്‍ ഈ പണം ശേഖരിക്കുന്നതും കാണാം. വീഡിയോയ്ക്ക് പല തരത്തിലുള്ള പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. 

ആവശ്യമുള്ള മനുഷ്യര്‍ക്ക് ഈ പണം നല്‍കണമെന്നുള്ള പ്രതികരണമാണ് കൂടുതലും വരുന്നത്. ഇന്‍കം ടാക്‌സ് ഓഫീസില്‍ നിന്നും വിളി വരുമെന്നുള്ള തമാശ രൂപേണയുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.

വീഡിയോ 1