എടൊ പോടോ, നീയാരാ എന്ന് വാഗ്വാദം, അന്ന് പോരടിച്ചു, ഇനി ഒന്നിച്ച്; സന്ദീപും ചാമക്കാലയും തമ്മിലുള്ള “വൈറല്‍ അടി” വീണ്ടും വൈറലാവുന്നു

0
1690

വര്‍ഗീയതയുടെ കാളിയനെ കോണ്‍ഗ്രസ് കഴുത്തിലണിയട്ടെ; ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല- എം.ബി രാജേഷ്

പഴയ ഓര്‍മ്മയില്‍ ശാഖക്ക് കാവല്‍ നില്‍ക്കാന്‍ തോന്നിയാല്‍ KPCC പ്രസിഡന്റ് ഉണ്ട്: മുഹമ്മദ് റിയാസ്

സന്ദീപ് വാര്യറുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ സാമൂഹികമാധ്യമത്തില്‍ വൈറലാവുകയാണ് ഒരു വീഡിയോ. മാതൃഭൂമി ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ സന്ദീപ് വാര്യരും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും തമ്മിലുള്ള വാക്‌പോരിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചര്‍ച്ചയ്ക്കിടെ ഇരുവരും വാക്കുകള്‍കൊണ്ട് കൊമ്പുകോര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്.

ഒരു എതിരാളി കുറഞ്ഞു പോയെന്ന വിഷമമാണുള്ളത് എന്നാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനത്തിന് ശേഷം ജ്യോതികുമാര്‍ ചാമക്കാല പ്രതികരിച്ചത്. നന്നായി കാര്യങ്ങള്‍ പഠിക്കുകയും നന്നായി അവതരിപ്പിക്കുകയും വേണ്ടി വന്നാല്‍ തന്നെപ്പോലെ തന്നെ പരിധി വിട്ട് സംസാരിക്കാനും ശേഷിയുള്ളയാളാണ് സന്ദീപെന്നും ചാമക്കാല പറഞ്ഞു. വീഡിയോ 👇

വര്‍ഗീയതയുടെ കാളിയനെ കോണ്‍ഗ്രസ് കഴുത്തിലണിയട്ടെ; ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല- എം.ബി രാജേഷ്

പാലക്കാട്: സന്ദീപ് വാര്യരെ പോലൊരു വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്ന് സി.പി.എം നേതാവ് എം.ബി. രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍കൊണ്ട് നടക്കട്ടെ. അത്തരമൊരാളെ എടുക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. പള്ളിപൊളിച്ചിടത്തേക്ക് വെള്ളി ഇഷ്ടിക സംഭാവന ചെയ്ത പാര്‍ട്ടിക്ക് നല്ല മുതല്‍ക്കൂട്ടായിരിക്കും സന്ദീപെന്നും എം.ബി രാജേഷ് പറഞ്ഞു.

വര്‍ഗീയതയുടെ ഒരു കാളിയനെ കഴുത്തില്‍ അണിയാന്‍ അതൊരു അലങ്കാരമായി കൊണ്ടുനടക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ പറ്റുള്ളു. കോണ്‍ഗ്രസിനേ അതിനുള്ള അര്‍ഹതയുമുള്ളു. സി.പിഎമ്മും ഇടതുപക്ഷവും വര്‍ഗീയതയുടെ കാര്യത്തില്‍ ഒരിഞ്ച് വിട്ടുവീഴ്ചയ്ക്കില്ല. സന്ദീപിനെ കോണ്‍ഗ്രസ് കൊണ്ടുനടക്കണം. എ.കെ ബാലന്‍ ആരെക്കുറിച്ചും മോശം പറയാത്തയാളാണ്. ബാലേട്ടന്‍ ഒരു നല്ല മനുഷ്യനായതുകൊണ്ട് സന്ദീപ് വാര്യരെ കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിക്കാതിരുന്നതാണ്. എല്ലാവരും വി.ഡി സതീശനെ പോലെ മോശം വാക്കുകള്‍ ഉപയോഗിക്കാറില്ല.

വര്‍ഗീയതയുടെ നിലപാട് തള്ളിപ്പറയാതെ സന്ദീപിനെ സ്വീകരിക്കില്ലെന്നാണ് താന്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ മതനിരപേക്ഷവാദികള്‍ക്ക് മുസ്ലീം ലീഗിനൊക്കെ കൊണ്ടുനടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യര്‍. കെ. മുരളീധരനെ ബി.ജെ.പി ക്ക് വേണ്ടി കാലുവാരിയവരാണ് കേരളത്തിലെ ഏറ്റവും വലിയി വിദ്വേഷ പ്രചാരകനെ സ്വന്തം പാര്‍ട്ടിയിലെടുത്തതെന്നും എം.ബി രാജേഷ് പറഞ്ഞു.

പഴയ ഓര്‍മ്മയില്‍ ശാഖക്ക് കാവല്‍ നില്‍ക്കാന്‍ തോന്നിയാല്‍ KPCC പ്രസിഡന്റ് ഉണ്ട്: മുഹമ്മദ് റിയാസ്

കോട്ടയം : സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സന്ദീപിന് ആര്‍.എസ്.എസ്. ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി. പ്രസിഡന്റ് ഉണ്ടെന്ന് റിയാസ് പറഞ്ഞു.

സന്ദീപ് വാര്യര്‍ ഒരു മനുഷ്യന്‍, ഒരു പാര്‍ട്ടി വിടുന്നു. സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചത് ആണോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമപ്രവര്‍ത്തകരോട് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശവിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത വര്‍ഗീയതയെ ഉപേക്ഷിച്ചാല്‍ സന്തോഷമെന്നും മന്ത്രി പറഞ്ഞു.

പഴയ ഓര്‍മ്മയിലാണ് പോകുന്നതെങ്കില്‍ കോണ്‍ഗ്രസ് പറ്റിയ സ്ഥലമാണെന്നും ആര്‍.എസ്.എസ്.ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി. പ്രസിഡന്റ് ഉണ്ടെന്നും ആര്‍.എസ്.എസ്. നേതാക്കളെ പൂവിട്ടു പൂജിക്കണം എങ്കില്‍ പ്രതിപക്ഷ നേതാവ് കൂടെ ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാലത്താണ് സന്ദീപ് പോകുന്നത്. നയവും നിലപാടും വെച്ചാണ് സിപിഎം സ്വാഗതം ചെയ്യുന്നതെന്നും ഭൂതകാലം പരിശോധിച്ചല്ല ക്ഷണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബി.ജെ.പിയില്‍ ഉണ്ടായിരുന്നപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ സിഡികള്‍ ഇവിടെയും ഉപയോഗിക്കാം മാറ്റം ഉണ്ടാവില്ലെന്നും പല വിഷയങ്ങളിലും ബിജെപിയില്‍ നിന്ന് മൗനം പാലിച്ചത് പോലെ തന്നെ കോണ്‍ഗ്രസിലും മൗനം തുടരാമെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.