പാലക്കാട് മഹിളാ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു; സരിന് പിന്തുണ

0
1032

പാലക്കാട്: തെരഞ്ഞെടുപ്പടുത്തിരിക്കെ വീണ്ടും കൊഴിഞ്ഞുപോക്കിൽ പ്രതിസന്ധിയിലായി കോൺഗ്രസ്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരിയാണ് പാർട്ടി വിട്ടത്.

2020 മുതൽ ജില്ലയിൽ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടാണ്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളല്ല ഒരു നാണയം തന്നെയാണ് ഇരു പാർട്ടികളും. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും ആളുകൾക്ക് അറിയാവുന്ന കാര്യമാണിത്.

താൻ ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ പാർട്ടി അവഗണിക്കുകയാണ് ചെയ്തത്. സിപിഎമ്മിന് ഇത്തരത്തിലൊരു കൂട്ടുകെട്ടില്ല എന്നായിരുന്നു തൻ്റെ തീരുമാനത്തെക്കുറിച്ച് കൃഷ്ണകുമാരി പ്രതികരിച്ചത്.

ഇനി തെരഞ്ഞെടുപ്പിൽ സരിനായി പ്രവർത്തിക്കാനാണ് തന്റെ തീരുമാനം. സരിൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും കൃഷ്ണകുമാരി പറഞ്ഞു.