സഊദിയിൽ വാഹനാപകടം: അരീക്കോട് സ്വദേശി മരണപ്പെട്ടു

0
3016

ദമാം: സഊദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം അരീക്കോട് സ്വദേശി മരണപെട്ടു. അരീക്കോട് ഐ ടി ഐ അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് ആണ് മരണപ്പെട്ടത്. അബൂബക്കർ മുസ്‌ലിയാർ കൈത്തായിൽപാറയാണ് പിതാവ്. കിഴക്കൻ സഊദിയിലെ ദമാമിന് സമീപം ജുബൈലിൽ വെച്ചാണ് അപകടം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജുബൈലിനടുത്ത് റാസ് അൽ ഖൈറിൽ ഡ്രൈവറായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ജുബൈൽ മെഡിക്കൽ സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി വരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നതെന്നാണ് വിവരം.

ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ജുബൈൽ ഐ സി എഫ് സാന്ത്വനം പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു. നിയമ നടപടികൾക്ക് ശേഷം ജുബൈലിൽ തന്നെ ഖബറടക്കും.