കണ്ണൂർ: ഏറെ വിവാദങ്ങൾക്കൊടുവിൽ പി.പി ദിവ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം. പാർട്ടി പദവികളിൽനിന്ന് നീക്കും.
കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് യോഗം വിലയിരുത്തി.





