മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ബന്ധു പിടിയില്‍

0
1546

മൂന്നു വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതി പൊലീസ് പിടിയില്‍. ഇരുപത്തിരണ്ടുകാരനായ യുവാവാണ് പിടിയിലായത്. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് സംഭവം.

പെണ്‍കുഞ്ഞിന്‍റെ വീടിനടുത്തുള്ള പാടത്ത് കൊണ്ടുപോയാണ് പ്രതി കൃത്യം നടപ്പാക്കിയത്. കൊലയ്ക്കു ശേഷം കുഞ്ഞിന്‍റെ മൃതദേഹം പാടത്തു തന്നെ പ്രതി മറവു ചെയ്തു.

മിഠായി നല്‍കിയാണ് യുവാവ് കുഞ്ഞിനെ എടുത്തുകൊണ്ടു പോയത്. മകളെ കാണാതായതോടെ മാതാപിതാക്കള്‍ തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ നല്‍കിയ പരാതി പ്രകാരം പൊലീസും സമാന്തരമായി തിരച്ചില്‍ തുടങ്ങി. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു.

കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുത്തൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് നാഗരി എം.എല്‍.എ ഗാലി ഭാനു പ്രകാശ് ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണ്.