മക്ക പ്രവിശ്യയിൽ കനത്ത മഴക്ക് സാധ്യത; സജ്ജീകരണങ്ങൾ ശക്തമാക്കി

0
877

ജിദ്ദ: മക്ക പ്രവിശ്യയിൽ കനത്ത മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ പ്രവിശ്യയിൽ റെഡ് ക്രസന്റ് സജ്ജീകരണങ്ങൾ ശക്തമാക്കി. ഉയർത്തി.

മഴക്കെടുതികൾ മൂലം സഹായം തേടി ലഭിക്കുന്ന പരാതികളും കേസുകളും കൈകാര്യം ചെയ്യാൻ റെഡ് ക്രസന്റിനു കീഴിലെ കമാൻഡ് ആന്റ് കൺട്രോൾ റൂമും ആംബുലൻസ് സെന്ററുകളും റെസ്പോൺസ് ടീമുകളും സന്നദ്ധ ആംബുലൻസ് ടീമുകളും പൂർണമായും സജ്ജമാണെന്ന് മക്ക പ്രവിശ്യ റെഡ് ക്രസൻ്റ് ശാഖാ മേധാവി ഡോ. മുസ്തഫ ബൽജോൻ പറഞ്ഞു.

മക്ക പ്രവിശ്യയിൽ 98 റെഡ് ക്രസന്റ് കേന്ദ്രങ്ങളിൽ ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, എമർജൻസി മെഡിസിൻ ആംബുലൻസ് ടെക്നീഷ്യന്മാർ എന്നിവടങ്ങുന്ന 1,420 സേവന ദാതാക്കൾ ഉൾപ്പെടെയുള്ള സജ്ജീകരണം വർധിപ്പിച്ചിട്ടുണ്ട്.

സുസജ്ജമായ ആംബുലൻസുകളും ദുരന്ത പ്രതിസന്ധി വാഹനങ്ങളും ഉൾപ്പെടെ മക്ക പ്രവിശ്യയിൽ റെഡ് ക്രസന്റിനു കീഴിൽ 149 വാഹനങ്ങളുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ രോഗികളെയും പരിക്കേറ്റവരെയും മറ്റും ആശുപത്രികളിലേക്ക് നീക്കാൻ അത്യാധുനിക മെഡിക്കൽ സാങ്കേതിക ഉപകരണങ്ങളോടെ സജ്ജീകരിച്ച എയർ ആംബുലൻസുകളും സജ്ജം.