മുംബൈ: ജയ് ശ്രീറാം വിളിക്കാന്‍ തയാറാകാത്തതിന് മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു. മുംബൈ ടാറ്റ ആശുപത്രിക്കു മുന്നില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പ്രാദേശിക റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ആശുപത്രിക്കു മുന്നില്‍ സൗജന്യമായി ഭക്ഷണ വിതരണം നടത്തിയിരുന്നത്. ഭക്ഷണത്തിനായി ആളുകള്‍ക്കിടയില്‍ വരിനില്‍ക്കുന്ന ഹിജാബ് ധരിച്ച് നില്‍ക്കുന്ന യുവതിയെ കണ്ടു.
പിന്നാലെ വിതരണം നടത്തുന്നവരിലെ പ്രായമായൊരാള്‍ അവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഭക്ഷണം വേണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. യുവതി അതിന് തയാറായില്ല. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ ഭക്ഷണവും തരില്ലെന്നായി ഇയാള്‍. ഇക്കാര്യം ഇയാള്‍ രോഷാകുലനായി പറയുന്നത് വിഡിയോയില്‍ കാണാം.
രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്നാണ് പറുന്നത്. പിന്നാലെ യുവതിയോട് അവിടുന്നു പോകാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ട്.
എന്‍.ജി.ഒയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഭക്ഷണ വിതരണക്കാരുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് പലരും രംഗത്തെത്തി.
ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ഭക്ഷണം നിഷേധിച്ചെങ്കില്‍ അവര്‍ എന്‍.ജി.ഒ അല്ല ലജ്ജാകരം’ എന്നാണ് വിദ്യ എന്ന യൂസര്‍ പ്രതികരിച്ചത്. ‘എന്‍.ജി.ഒക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ബി.ജെ.പിആര്‍.എസ്.എസ് ആണെങ്കില്‍ അത്ഭുതമില്ല. ഇത് പാന്‍ ഇന്ത്യയിലാണ് നടക്കുന്നത്. ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വ്യാപകമായി വെറുപ്പ് ഉല്‍പാദിപ്പിക്കപ്പെടുകയാണ്’ മറ്റൊരാള്‍ കുറിച്ചു.





