റിയാദ്: സഊദി അറേബ്യ ദാതു വിഭവങ്ങളാൽ സമ്പന്നം തന്നെയെന്ന് കണക്കുകൾ. വ്യവസായ, ഖനന കാര്യ ധാതു വിഭവ ഉപ മന്ത്രി, എൻജി: ഖാലിദ് അൽ മുദൈഫർ ആണ് കണക്കുകൾ പുറത്ത് വിട്ട് രാജ്യത്തിന്റെ ദാതു വിഭവങ്ങൾ വെളിപ്പെടുത്തിയത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് രാജ്യത്താകമാനം ഏകദേശം 1.3 ട്രില്യൺ ഡോളർ ഭൂഗർഭ ധാതു സമ്പത്ത് രാജ്യത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉപ മന്ത്രി, എൻജി: ഖാലിദ് അൽ മുദൈഫർ
രാജ്യത്ത് ലഭ്യമായ ധാതു വിഭവങ്ങൾ നിർണ്ണയിക്കാൻ വിശദമായ പഠനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയിലും മറ്റ് വ്യവസായങ്ങളിലും ഉപയോഗിക്കുന്ന ഫോസ്ഫേറ്റുകൾ, സ്വർണം, ചെമ്പ്, സിങ്ക്, നിക്കൽ, അപൂർവ്വമായ ഭൂമി ധാതുക്കൾ എന്നിവയാണ് രാജ്യത്തെ പ്രധാന ഭൂവിഭവങ്ങളെന്നും ഖനന മേഖലയിലെ നിക്ഷേപങ്ങൾ 170 നും 180 ബില്യൺ റിയാലിനും ഇടയിലാണെന്നും അദ്ദേഹം പറഞ്ഞു. 2030 ആകുമ്പോഴേക്ക് നിക്ഷേപങ്ങൾ 150 ശതമാനം വരെ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. ഇത് 22,0000 തൊഴിലവസരങ്ങൾ ഉണ്ടാക്കും.
നിലവിൽ നിരവധി പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ ഖനന മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇപ്പോഴും 1800 സാധുവായ ലൈസൻസുകൾ മാത്രമേയുള്ളൂവെന്നും പുതിയ ഖനന സംവിധാനം ആരംഭിച്ചതിനുശേഷം ലൈസൻസിനായി മന്ത്രാലയത്തിന് 1500 ലധികം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ഈ വർഷം തുടക്കം മുതൽ മന്ത്രാലയം 274 ഖനന ലൈസൻസുകൾ നൽകിയിട്ടുണ്ട്, 8 ലൈസൻസുകളിൽ ഉൾപ്പെടെ 250 മുതൽ 500 മില്യൺ റിയാൽ വരെ നിക്ഷേപമാണ് കണക്കാക്കുന്നത്. ഇത് ഒരു തുടക്കമാണെന്നും ലോകത്തിലെ ഏറ്റവും വലിയ 3 ഫോസ്ഫേറ്റ് ഉത്പാദകരിൽ ഒന്നാകാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെമ്പ് വ്യവസായം വികസിപ്പിക്കുന്നതിനു പുറമേ ഉടൻ തന്നെ ഒരു ചെമ്പ് ശുദ്ധീകരണ വ്യവസായ ശാല രാജ്യത്ത് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







