താനൂരിൽ യുവതി ട്രെയിൻ തട്ടി മരിച്ചു

0
2022

താനൂർ: മലപ്പുറം ജില്ലയിലെ താനൂരിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ചു. താനാളൂർ പാണ്ടിയാട്ട് സലഫി മസ്ജിദിന് സമീപം താമസിക്കുന്ന വെള്ളിയത്ത് മുസ്തഫ എന്ന മുത്തുവിന്റെ മകൾ ബിസ്മിയ (24) ആണ് മരിച്ചത്.

വൈകിട്ട് ഏഴുമണിക്ക് മീനടത്തൂർ തുമരക്കാവിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാതാവ് : ഫാത്തിമ സഹോദരങ്ങൾ : ബിൻഷാൻ, ബിൻഷിൻ, ഡയാൻ. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഖബറടക്കം താനാളൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .