റിയാദ്: റിയാദിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട്
കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനഹരജി നവംബർ 17ന് കോടതി വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്.
നവംബർ 21ന് കേസ് പരിഗണിക്കുമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും റഹീമിന്റെ അഭിഭാഷകരുടെ അപേക്ഷപ്രകാരം 17- ലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കേസ് പരിഗണിക്കുന്നത് നേരത്തെയാക്കാൻ ശ്രമം നടക്കുന്നതായി റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, കുടുംബപ്രതിനിധി സിദ്ദിഖ് അറിയിച്ചു.





