അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സര ജേതാവിനെ അനുമോദിച്ചു

ജിദ്ദ: ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം നടത്തിയ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ സുബൈർ പന്നിപ്പാറക്കുള്ള സർട്ടിഫിക്കറ്റും സമ്മാനവും ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ്‌ ഷാഹിദ് ആലം വിതരണം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടെനുബന്ധിച്ചു കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് ചടങ്ങിൽ വെച്ചാണ് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തത്.

ഖുർആൻ പാരായണ മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ സുബൈർ പന്നിപ്പാറ ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ എക്സിക്യൂട്ടീവ് അംഗമാണ്.