നവജാത ശിശുവിനെ ആശുപത്രിയിലെ ലബോറട്ടറിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ് യുവതി

0
1176

നവജാത ശിശുവിനെ ആശുപത്രിയിലെ ലബോറട്ടറിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ് യുവതി. ഗുരുഗ്രാമിലെ ആശുപത്രിയിലാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞത്. യുവതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

സംഭവത്തില്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പൊലീസില്‍ പരാതി നല്‍തി. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മെച്ചപ്പെട്ട പരിചരണത്തിനായി കുഞ്ഞിനെ എന്‌ഐസിയുവിലേക്ക് മാറ്റി. 

ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ ദേവന്ദര്‍ യാദവ് ആണ് കുഞ്ഞിനെ ലബോറട്ടറിയില്‍ ഉപേക്ഷിച്ച നിലയില്‍ ആദ്യം കാണുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. സെക്ടര്‍ 10 എ പൊലീസ് സ്റ്റേഷനിലാണ് അജ്ഞാതയായ യുവതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതായും പൊലീസ് പറഞ്ഞു.