മൂത്രം കലർത്തി ചപ്പാത്തി കുഴച്ചു; വീട്ടുജോലിക്കാരി അറസ്റ്റിൽ

0
4767

ഉത്തർപ്രദേശ്: മൂത്രം കലർത്തി ചപ്പാത്തി കുഴച്ചെന്ന പരാതിയിൽ വീട്ടുജോലിക്കാരിയായ യുവതി പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ക്രോസിങ് റിപ്പബ്ലിക് പ്രദേശത്താണ് സംഭവം. റീന എന്ന യുവതിയാണ് ചൊവ്വാഴ്ച പിടിയിലായതെന്ന് പൊലീസ് അസി. കമീഷണർ പറഞ്ഞു.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ വീട്ടിൽ എട്ട് വർഷമായി ജോലിക്കെത്തുന്ന ഇവർ വർഷങ്ങളായി ഇത് തുടരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. ഒരു പാത്രത്തിൽ മൂത്രമൊഴിക്കുന്നതിന്റെയും ചപ്പാത്തിപ്പൊടിയിൽ കലർത്തുന്നതിന്റെയും ദൃശ്യങ്ങൾ ഒളിച്ചുവെച്ച മൊബൈൽ കാമറയിൽ പതിഞ്ഞതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. മാസങ്ങളായി താനും കുടുംബവും കരൾ രോഗത്തിന് ചികിത്സ തേടുകയാണെന്നും വീട്ടുടമ പരാതിയിൽ പറയുന്നു.