കാസർകോട്: കാസകോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ് ഐ അനൂപിനെതിരെ വീണ്ടും ആരോപണം. ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ജൂണിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരൻ നൽകിയ പരാതിയിൽ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരൻ നൽകിയ പരാതിയിൽ സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം ഫോൺ എടുക്കാനായി സ്റ്റേഷന് പുറത്ത് നിർത്തിയിട്ട ഓട്ടോ റിക്ഷയുടേ അടുത്തേക്ക് പോയപ്പോൾ അനൂപ് മർദ്ദിച്ചു എന്നുമാണ് പരാതി.
നൗഷാദ് എസ്ഐ അനൂപിനെതിരെ പോലീസ് കംപ്ലയിന്റ് സെൽ അതോറിറ്റിയിൽ പരാതിയും നൽകിയിട്ടുണ്ട്. എസ് ഐ അനൂപ് നിരന്തരം ഓട്ടോ തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതികളുണ്ട്. പുറത്തു വന്ന വീഡിയോ ദൃശ്യങ്ങൾ താഴെ 👇