ക്ഷേത്രത്തിൽ പാചകവാതകം ചോര്‍ന്ന് തീപിടിത്തം; മേല്‍ശാന്തി പൊള്ളലേറ്റ് മരിച്ചു

0
1704

ക്ഷേത്ര തിടപ്പള്ളിയിൽ വിളക്കുമായി കയറവേ തീയാളിക്കത്തുകയായിരുന്നു

തിരുവനന്തപുരം: കിളിമാനൂര്‍ ഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ തീപിടിത്തം. പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ജയകുമാരന്‍ നമ്പൂതിരി(49) ആണ് മരിച്ചത്. പാചകവാതകം ചോര്‍ന്നാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞാഴ്ചയുണ്ടായ  തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം വിളക്കുമായി സ്ഥലത്തേക്ക് ജയകുമാര്‍ എത്തിയതോടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

മേല്‍ശാന്തി ജയകുമാരന്‍ നമ്പൂതിരി(49)

ശരീരത്തിലാകെ പൊള്ളലേറ്റ മേല്‍ശാന്തിയെ ഉടന്‍ തന്നെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് സ്ഥിതി ഗുരുതരമായതോടെ കഴക്കൂട്ടം കിസ് ആശുപത്രിയേല്ക്കും മാറ്റി.എന്നാല്‍ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

വീഡിയോ റിപ്പോർട്ട് 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക