അബു മൗലവി അനുസ്മരണം ഇന്ന്

ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഈയിടെ അന്തരിച്ച മാറാക്കര പഞ്ചായത്തിലെ പ്രമുഖ മുസ്‌ലിം ലീഗ് നേതാവായിരുന്ന എം. കെ അബു മൗലവിയുടെ അനുസ്മരണം സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 5 മണിക്ക് ഓൺലൈൻ (ഗ്ലോബൽ കെഎംസിസി മാറാക്കര വാട്സ്ആപ്പ് ഗ്രുപ്പ്) വഴി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ബഷീർ കുഞ്ഞു അധ്യക്ഷത വഹിക്കും.

കെഎംസിസി നേതാക്കൾക്ക് പുറമെ മാറാക്കര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് – യു ഡി എഫ് നേതാക്കൾ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, മറ്റു ജന പ്രതിനിധികൾ തുടങ്ങിയവർ അബു മൗലവിയുടെ ഓർമ്മകൾ പങ്ക് വെക്കും. പ്രസ്തുത പരിപാടിയിൽ മാറാക്കര പഞ്ചായത്തിലെ മുഴുവൻ കെഎംസിസി പ്രവർത്തകരും സജീവമായി പങ്കെടുക്കണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ബഷീർ കുഞ്ഞു, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ അഭ്യർത്ഥിച്ചു.