റിയാദ്: വിമാന യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് “തവക്കൽന” യിലെ ആരോഗ്യ പാസ്പോർട്ട് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (അയാട്ട) യുമായി ബന്ധിപ്പിക്കുന്നതിന് കരാറിൽ ഒപ്പ് വെച്ചു. ഇതിന്റെ ഭാഗമായി തവക്കൽന ആപ്പിന്റെ നിർമ്മാതാക്കളായ സഊദി ഡേറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയും (SDAIA) ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും ഓപ്പറേഷൻ പ്രോട്ടോക്കോൾ കരാറിലും ഒപ്പുവച്ചു. യാത്രക്കാരുടെയും പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സിവിൽ ഏവിയേഷൻ നിയമനിർമ്മാണത്തിന്റെ അന്താരാഷ്ട്ര രീതികൾക്കനുസരിച്ച് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യാത്രക്കാരുടെ ആരോഗ്യ യോഗ്യത പരിശോധിക്കുന്നതിനും എളുപ്പമാക്കുന്നതിനുമാണ് നടപടി.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുലൈമാൻ ബിൻ അഹമ്മദ് അൽ-ബസ്സാം, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) ആഫ്രിക്ക, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് കമേൽ ഹസ്സൻ അൽ-അവദ് എന്നിവർ തമ്മിലാണ് സഹകരണ കരാർ ഒപ്പ് വെച്ചത്.
മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസൃതമായി യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നത് കൂടാതെ, അംഗീകൃത ഉറവിടങ്ങളിൽ നിന്നും ലബോറട്ടറികളിൽ നിന്നും ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ഒരു സംരംഭമായി എയർലൈനുകളുമായി സഹകരിച്ച് “തവക്കൽന” ആപ്ലിക്കേഷനെ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) മായി ബന്ധിപ്പിക്കുന്നതിനുള്ള സഹകരണമാണ് ഇരു പാർട്ടികളും ലക്ഷ്യമിടുന്നത്.
തവക്കൽന സംവിധാനത്തെ പിന്തുണയ്ക്കുകയും ഡിജിറ്റൽ പരിവർത്തന മേഖലയിൽ രാജ്യത്തിന്റെ സ്ഥാനം പ്രതിഫലിപ്പിക്കുന്ന സംയോജിത ഡിജിറ്റൽ പരിഹാരങ്ങളിലേക്ക് എത്തിച്ചേരാനും ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി സഹകരണം വർദ്ധിപ്പിക്കാനും വിമാന യാത്ര മടങ്ങിവരാൻ പ്രോത്സാഹിപ്പിക്കുന്നതുമാണ് പുതിയ പദ്ധതി. കൂടാതെ, ഗതാഗത മേഖലയുടെ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലും ഇത് ലക്ഷ്യമിടുന്നുണ്ട്.
IATA” യുമായി സഹകരണം വർദ്ധിപ്പിക്കുന്നതോടൊപ്പം എയർ ട്രാഫിക്കിന്റെ തിരിച്ചുവരവിനും വിമാനത്താവളങ്ങളിൽ അടക്കമുള്ള യാത്രക്കും മറ്റ് ഗതാഗത മാർഗ്ഗങ്ങളുമായി ബന്ധിപ്പിക്കുന്ന ലോജിസ്റ്റിക് സേവനങ്ങളെ പിന്തുണയ്ക്കുന്നതിലും വിമാനത്തിലേക്കും പുറത്തേക്കുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് കരാറിൽ എത്തിച്ചേർന്നതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള അൽ-ദുവൈജി പറഞ്ഞു.






