ആഗോള വിപണിയിലെ വിലയ്ക്ക് അനുസൃതമായി കുവൈത്തിൽ പെട്രോൾ വില ഉടൻ വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശികൾക്ക് മാത്രമായിരിക്കും പെട്രോൾ വിലയിൽ വർദ്ധനവ് വരുത്തുകയെന്നും, പൗരന്മാർക്ക് വർദ്ധനവ് ബാധകമാകുകയില്ല എന്നുമാണ് റിപ്പോർട്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പെട്രോൾ വില വർദ്ധനവ് പൗരന്മാരെ ബാധിക്കാതിരിക്കാനായി അവർക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കും. വില വർധിപ്പിക്കുന്നതും അവയുടെ ശതമാനം നിശ്ചയിക്കുന്നതും നിലവിൽ പഠനത്തിലാണെന്നും സാമ്പത്തിക കാര്യ സമിതിയിൽ അവതരിപ്പിച്ച് ഉടൻ അംഗീകാരം നൽകുമെന്നുമാണ് സൂചന.
പൗരന്മാരുടെ എണ്ണത്തിന്റെ ഇരട്ടിയോളം വിദേശികളുള്ള രാജ്യത്ത് ആഗോള വിലയ്ക്ക് അനുസൃതമായി പെട്രോൾ വിലയിൽ വർദ്ധനവ് വരുത്താതിരിക്കുന്നത് യുക്തിരഹിതമാണ് എന്നാണ് സർക്കാർ വിലയിരുത്തൽ.
പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





