സീസണൽ ഫ്ലൂ വാക്സീനേഷൻ എടുക്കണം: ക്യാംപെയ്നുമായി സഊദി ആരോഗ്യ മന്ത്രാലയം

0
360

റിയാദ്: കാലാവസ്ഥ മാറ്റം വന്നതോടെ സീസണൽ ആരോഗ്യ പ്രശ്നങ്ങൾ തടയനായി സീസണൽ വാക്സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്ത് സീസണൽ ഫ്ലൂ വ്യാപനം തടയുന്നതിനായി വാക്സിനേഷൻ എടുക്കാൻ പ്രേരിപ്പിക്കുന്ന കാംപയിനും ആരോഗ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആർക്കൊക്കെയാണ് വാകസിൻ എടുക്കേണ്ടത്?

വിട്ടുമാറാത്ത രോഗങ്ങളുള്ളവർ,
ദുർബലമായ പ്രതിരോധശേഷിയുള്ളവർ,
50 വയസ്സിനു മുകളിലുള്ളവർ,
കൊച്ചുകുട്ടികൾ (6 മാസം മുതൽ 5 വയസ്സ് വരെ)
ഗർഭിണികൾ,
പൊണ്ണത്തടിയുള്ളവർ,
ആരോഗ്യ പ്രവർത്തകർ,
ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഫ്ലൂ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

എങ്ങനെ അപ്പോയിന്‍റ്മെന്‍റ് എടുക്കാം?
സെഹത്തി (Sehhaty) ആപ്പ് വഴി അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂൾ ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുഖത്ത് തൊടുന്നത് ഒഴിവാക്കുക,

തുമ്മുമ്പോൾ ടിഷ്യൂകൾ ഉപയോഗിക്കുക,

ശുചിത്വം പാലിക്കൽ എന്നിവയെല്ലാം സീസണൽ ഫ്ലൂ തടയുന്നതിന് സഹായിക്കും.

വാക്സീൻ ഗുരുതരമായ രോഗലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനും കുടുംബങ്ങളിൽ പ്രത്യേകിച്ച് ദുർബലരായ വ്യക്തികൾക്കിടയിൽ ഇൻഫ്ലുവൻസ പടരുന്നത് തടയാനും സഹായിക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക