സഊദിയിൽ വിവാഹ സൽക്കാര ഭക്ഷണ റോഡിൽ വാഹനം കീഴ്മേൽ മറിഞ്ഞു; ചോറും മാംസവും റോഡിൽ ചിതറി

0
2354

റിയാദ്: സഊദിയിൽ വിവാഹ സൽക്കാരത്തിന് ഭക്ഷണവുമായി പോയ വാഹനം കീഴ്മേൽ മറിഞ്ഞ് ഭക്ഷണം റോഡിൽ ചിതറി. ഭക്ഷണം തയ്യാറാക്കി വിവാഹം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് റെസ്റ്റോറന്റിന്റെ വാഹനം അപകടത്തിൽ പെട്ടത്. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഭക്ഷണം കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ചെമ്പും, ചോറും മാംസവുമെല്ലാം റോഡിൽ ചിതറിക്കിടക്കുന്നതായി വിഡിയോയിൽ കാണാം.
ഭക്ഷണം എത്താത്തതിനെ തുടർന്ന് വിവാഹത്തിൽ പങ്കെടുക്കാൻ വന്നവർ പഴം കഴിക്കുന്ന ദൃശ്യവും വിഡിയോയിൽ ഉണ്ട്.

അതേസമയം, വിവാഹം പോലെയുള്ള ഏറെ സന്തോഷം നൽകുന്ന ഒരു ചടങ്ങിൽ ഭക്ഷണം കൊടുക്കാൻ കഴിയാതെ വിഷമിച്ച കുടുംബനാഥന് ആശ്വാസം നൽകി നിരവധി പേര് രംഗത്തെത്തി. ആശ്വാസ വാക്കുകളുമായായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആശ്വസിപ്പിച്ചത്. അദ്ദേഹത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ഭക്ഷണത്തിന് ഓർഡർ സ്വീകരിച്ച സ്ഥാപനം ബാധ്യസ്ഥരാണെന്ന് ആളുകൾ അഭിപ്രായപ്പെട്ടു. വീഡിയോ കാണാം👇

വീഡിയോ 1