മക്കയുടെ വിവിധ മേഖലകളിൽ കനത്ത മഴ പെയ്തു

0
832

മക്ക: കാലാവസ്ഥ പ്രവചനം ശരിവെച്ച് മക്കയുടെ വിവിധ മേഖലകളിൽ കനത്ത മഴ പെയ്തു. ഈ മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

മക്കക്ക് പുറമെ അൽ ലിത്ത്, അൽ-ജുമും, അൽ-ശുഐബ എന്നിവടങ്ങളിലും മഴ പെയ്‌തു. ഖുൻഫുദയിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. വിശുദ്ധഹറമിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.