നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹങ്ങളും ശരീരഭാഗങ്ങളും വയനാട്ടിലേക്ക് മാറ്റുന്നു. മേപ്പാടി സി എച്ച് സിയിലേക്കാണ് മൃതദേഹങ്ങൾ മാറ്റുന്നത്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് മലപ്പുറം ഡെപ്യൂട്ടീ കലക്ടർ പി സുരേഷ് ജില്ലാ ആശുപത്രിയിലെത്തിയാണ് മൃതദേഹം മേപ്പാടിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്.
മൃതദേഹങ്ങൾ കൊണ്ടു പോകാനുള്ള ആംബുലൻസുകൾ ആശുപത്രിയിലെത്തിക്കും. തുടർന്ന് നാടുകാണി ചുരം വഴി മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കുമെന്ന്
ഡെപ്യൂട്ടീ കലക്ടർ പി സുരേഷ് പറഞ്ഞു. 38 ഫ്രീസറുകളിലായാണ് മൃതദേഹങ്ങളും ലഭിച്ച അവയവങ്ങളും കൊണ്ട് പോകുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായീൽ മൂത്തേടം, നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലിം,
,എൻ ആർ എച്ച് എം ഡി പി എം ഡോ: അനൂബ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: ഷിനാസ് ബാബു തുടങ്ങിയവരും സംബന്ധിച്ചു.





