മന്ത്രിയുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന രണ്ട് മോട്ടോർസൈക്കിളിലും പോസ്റ്റിലുമിടിച്ചു
കോഴിക്കോട്: മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രക്കിടെ മഞ്ചേരി അരീക്കോട് റോഡിൽ പുല്ലൂർ പള്ളിയുടെ മുന്നിൽവെച്ചാണ് അപകടമുണ്ടായത്.
എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന രണ്ട് മോട്ടോർസൈക്കിളിലും പോസ്റ്റിലുമിടിച്ചു. മന്ത്രിയുടെ തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രികരായ കാവനൂർ സ്വദേശി ഇബ്രാഹീം, പത്മജ എന്നിവർക്കും പരിക്കേറ്റു. ഇവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





