ബുറൈദ കെഎംസിസി തുണയായി മണ്ണാർക്കാട് സ്വദേശി ബഷീർ നാട്ടിലേക്ക് യാത്രയായി

0
378

ബുറൈദ: രണ്ടു മാസം മുമ്പ് അൽ ഖസീം ബുറൈദയിൽ ജോലിയാവശ്യാർത്ഥം പുതിയ വിസയിൽ വന്ന് ദുരിതത്തിലായ മലയാളി കെഎംസിസി സഹായത്തോടെ നാട്ടിലെത്തി. മണ്ണാർക്കാട് കൊമ്പറ സ്വദേശി ബഷീർ ആണ് ബറൈദ കെഎംസിസി സഹായത്താൽ നാട്ടിലേക്ക് തിരിച്ചത്. ശാരീരിക ബുദ്ധിമുട്ട് കാരണം മസറയിൽ (കൃഷിയിടം) ജോലി ചെയ്യാൻ കഴിയാതിരിക്കുകയും തിരിച്ചു നാട്ടിൽ പോകുന്നതിനായി സ്പോണ്സറോട് കാര്യം ഉണർത്തിയപ്പോൾ വലിയ തുക നഷ്ട്ടപരിഹാരം ചോദിക്കുകയുമാണ് ഉണ്ടായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം പാലക്കാട് എംപി ശ്രീകണ്ഠൻ ബുറൈദ കെഎംസിസി യുമായി ബന്ധപ്പെടുകയും അതിൻ്റെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറി ബഷീർ വെള്ളില ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിനെ ചുമതലപ്പെടുത്തുകയും ഇന്ത്യൻ എംബസിയിൽ നിന്നും ഓതറൈസേഷൻ ലെറ്റർ വാങ്ങി ഫൈസൽ ആലത്തൂർ സ്പോൺസറുമായി നിരന്തരം ബന്ധപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ സ്പോണ്സർ ഫൈനൽ എക്സിറ്റ് നൽകുന്നതിന്  സമ്മതിക്കുകയുമായിരുന്നു.
യാത്ര

രേഖകൾ നൽകി നാട്ടിലേക്ക് പോകുന്നതിനുള്ള നിയമസഹായങ്ങൾ ചെയ്ത് തന്ന ബുറൈദ കെഎംസിസി ക്കും ഫൈസൽ ആലത്തൂരിനും ബഷീർ നന്ദിയും കടപ്പാടും അറിയിച്ചു. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക