വിവാഹച്ചടങ്ങിനിടെ വരന്‍റെ മൊബൈലിലേക്ക് കാമുകന്‍റെ കോളും, അശ്ലീല വീഡിയോയും ചിത്രങ്ങളും; ഒടുവില്‍ വിവാഹം മുടങ്ങി

0
2455

ലഖ്നൗ: വിവാഹച്ചടങ്ങിനിടെ വധുവിന്‍റെ അശ്ലീല വീഡിയോയും ഫോട്ടോയും കാമുകന്‍ വരന് അയച്ചുകൊടുത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. വരന്‍ തന്നെയാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം.

ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വരന്‍റെ മൊബൈലിലേക്ക് കാമുകന്‍റെ ഫോണ്‍ കോണ്‍ വരുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലായതിനാൽ കല്യാണത്തില്‍ നിന്നും പിന്‍മാറണമെന്നായിരുന്നു യുവാവിന്‍റെ ഭീഷണി. എന്നാല്‍ തെളിവ് കാണിക്കാനാണ് വരന്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും കാമുകന്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി. സംഭവത്തില്‍ വധുവിന്‍റെ കാമുകനായ കമല്‍ സിങ്ങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആദംപൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹഘോഷയാത്ര കഴിഞ്ഞെത്തിയ അതിഥികളുടെ ഭക്ഷണവും കഴിഞ്ഞിരുന്നു. അഗ്നിക്കു ചുറ്റും വധൂവരന്‍മാര്‍ ഏഴുവട്ടം വലംവയ്ക്കുന്ന ചടങ്ങും വധുവിനെ യാത്ര അയക്കലും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കമലിന്‍റെ ഫോണ്‍കോള്‍ വരുന്നത്.