തവക്കൽന ബ്ലോക്ക് ആയവർക്ക് ആശ്വാസ വാർത്ത, ഇപ്പോൾ വീണ്ടും അപ്‌ലോഡ് ചെയ്യാം

0
6958

റിയാദ്: ആയിരക്കണക്കിന് പ്രവാസികൾക്ക് ആശങ്ക സൃഷ്ടിച്ച തവക്കൽന അപ്ഡേറ്റ് ബ്ലോക്ക് പ്രശ്നത്തിന് പരിഹാരമായി. ഇന്ന് ഉച്ചക്ക് ശേഷം ബ്ലോക്ക് ആയ മുഴുവൻ ആളുകൾക്കും ബ്ലോക്ക് ഒഴിവാക്കി കൊടുത്തിട്ടുണ്ട്. ഇതോടെ ബ്ലോക്ക് ആയ ആയിരക്കണക്കിന് പ്രവാസികൾക്ക് വീണ്ടും തവക്കൽനയിൽ വീണ്ടും അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇതിനകം തന്നെ നിരവധി പേർ വീണ്ടും അപ്‌ലോഡ് ചെയ്യാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇതോടെ മാസങ്ങൾ കാത്ത് നിന്ന പ്രശ്നത്തിനു അറുതിയായ ആശ്വാസത്തിലാണ് പ്രവാസികൾ. നാട്ടിൽ നിന്ന് വാക്സിൻ എടുത്തവർക്ക് തവക്കൽനയിൽ അപ്ഡേറ്റ് ആയാൽ സഊദിയിലേക്ക് വരുമ്പോൾ നിർബന്ധിത ക്വാറന്റൈൻ ഒഴിവായി കിട്ടുകയും സഊദിയിൽ എത്തിയാൽ തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.