ദുബായിൽ വിഷം കഴിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു

0
2125

ദുബായ്: യുഎഇയിൽ മൂന്ന് ഇന്ത്യക്കാരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ ഉദ്യപൂർ സ്വദേശികളായ രാംചന്ദ്ര (36), പരശ് റാം ​ഗ‍ർജാർ (23),ശ്യാംലാൽ ​ഗുർജാർ(29) എന്നിവരാണ് മരിച്ചത്. സ്വകാര്യ ക്ലീനിം​ഗ് കമ്പനിയിലെ തൊഴിലാളികളാണ്.

രാത്രിയിൽ ഉറങ്ങാൻ കിടന്ന മൂന്നു പേരേയും ഇന്ന് രാവിലെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടനാപ്പള്ളി അറിയിച്ചു.