ബഹ്‌റൈൻ വിമാനത്താവളത്തിലേക്ക് വാക്‌സിൻ നേടിയവർക്ക് പ്രവേശനം

0
6757

മനാമ: കൊ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക​യോ രോ​ഗ​മു​ക്​​തി നേ​ടു​ക​യോ ചെ​യ്​​ത​വ​ർ​ക്ക്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി. യാ​ത്ര​ക്കാ​രെ അ​യ​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​റൈ​വ​ൽ, ഡി​പ്പാ​ർ​ച്ച​ർ ഹാ​ളു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

ബി. ​അ​വെ​യ​ർ ആ​പ്​ വ​ഴി​യോ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അം​ഗീ​കൃ​ത ആ​പ്​ വ​ഴി​യോ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​തിന്റെ അ​ല്ലെ​ങ്കി​ൽ, രോ​ഗ​മു​ക്​​തി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം.