സഊദിയിലെത്തുന്ന സന്ദർശക വിസക്കാർ തവക്കൽനയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം

0
3066

റിയാദ്: സഊദിയിൽ സന്ദർശക വിസയിൽ എത്തുന്നവർ തവക്കൽനയിൽ രജിസ്റ്റർ ചെയ്യേണ്ട രീതി തവക്കൽന വീണ്ടും വ്യക്തമാക്കി. സഊദിയിലേക്ക് ടൂറിസം വിസയിൽ അടക്കം നിരവധി ആളുകൾ എത്തിച്ചേരാൻ തുടങ്ങിയതോടെയാണ് ഇത് സംബന്ധിച്ച് ഇപ്പോൾ വീണ്ടും തവക്കൽന വ്യക്തമാക്കിയത്.

ജിസിസി പൗരന്മാർക്ക് അവരുടെ ഐ ഡി നമ്പറും മറ്റു രാജ്യക്കാർ പാസ്പോർട്ട് നമ്പറും ഉപയോഗിച്ചാണ് തവക്കൽനയിൽ രജിസ്റ്റ്രേഷൻ പൂർത്തീകരിക്കേണ്ടത്.

രജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ വിസിറ്റിംഗ് വിസക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഇപ്രകാരമാണ്.

1: തവക്കൽന ഡൗൺലോഡ് ചെയ്യുക. Sign up എന്നതിൽ ക്ലിക്ക് ചെയ്യുക.

2: Visitor/gulf എന്നതിൽ ക്ലിക്ക് ചെയ്യുക.

3: Passport എന്നതിൽ ക്ലിക്ക് ചെയ്ത് പാസ്പോർട്ട് നമ്പർ ടൈപ്പ് ചെയ്യുക.

4: രാജ്യം, ജനന തിയ്യതി, മൊബൈൽ നമ്പർ എന്നിവ എന്റർ ചെയ്യുക, ശേഷം terms and policy ടിക് ചെയ്ത് next ക്ലിക്ക് ചെയ്യുക.

5: തുടർന്ന് മൊബൈലിൽ വരുന്ന ഒടിപി എന്റർ ചെയ്ത് ശേഷം പാസ് വേർഡ് ക്രിയേറ്റ് ചെയ്യുക. പാസ്‌വേർഡിൽ ക്യാപിറ്റൽ, സ്മാൾ ലെറ്ററുകൾ, നമ്പർ, സിംബൽ എന്നിവ ഉൾക്കൊള്ളണം.

6: ശേഷം താമസിക്കുന്ന സ്ഥലം ഗുഗിൾ മാപ്പിൽ തിരഞ്ഞെടുത്തതിനു ശേഷം കാണുന്ന ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഇതോടെ രജിസ്റ്റ്രേഷൻ പൂർത്തിയായി.

എന്നാൽ, ഫോണിൽ വിപിഎൻ ഓൺ ആയ അവസ്ഥയിലും ജയിൽ ബ്രേക്ക് ചെയ്ത ഐഫോണിലും രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാൻ സാധിക്കില്ല.