റിയാദ്: സഊദിയിൽ വളർത്തു സിംഹത്തിന്റെ കടിയേറ്റ് രണ്ട് സഊദി യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വീട്ടിൽ വളർത്തുന്ന പെണ്‍സിംഹത്തിന്റെ പൊടുന്നനെയുള്ള ആക്രമണത്തിലാണ് രണ്ടു സഊദി യുവാക്കള്‍ക്ക് ഗുരുതര പരിക്ക്യത്. വീട്ടില്‍ വളര്‍ത്തുന്ന സിംഹം അപ്രതീക്ഷിതമായി ഉടമയെ ആക്രമിക്കുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മുറ്റത് കൂടി ഉലാത്തുകയായിരുന്ന സിംഹം സമീപത്തു കൂടി നടന്നുപോകുകയായിരുന്ന യുവാവിന്റെ കൈയിൽ ചാടി കടിക്കുകയായിരുന്നു. കൈയിൽ ആഞ്ഞു കടിച്ച സിംഹം യുവാവിനെ നിലത്ത് തള്ളിയിട്ട് കൈയില്‍ ആഞ്ഞുകടിക്കുന്നത് തുടര്‍ന്നു. കൈ കടിച്ചുമുറിക്കാന്‍ സിംഹം ശ്രമം തുടർന്നതോടെ ഒച്ചപ്പാടുകൾക്കിടയിൽ കൂട്ടുകാര്‍ ഓടിയെത്തി യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു.
എന്നാൽ, ഇതോടെ ആദ്യ യുവാവിനെ വിട്ട് സിംഹം രണ്ടാമത്തെ യുവാവിന്റെ കൈ യിലേക്ക് ചാടി കടിച്ചു. ഇദ്ദേഹത്തിന്റെ കൈയും കടിച്ചുമുറിക്കാന്‍ സിംഹം ശ്രമിച്ചതിന് പിന്നാലെ മുട്ടന്‍ വടികളും ഇരുമ്പ് ഊന്നുവടിയും അടക്കം കൈയില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച് സുഹൃത്തുക്കള്‍ സിംഹത്തിന്റെ ശിരസ്സിനും ദേഹത്തും ആഞ്ഞടിച്ചെങ്കിലും കൈയിലെ കടിവിടാന്‍ സിംഹം കൂട്ടാക്കിയില്ല.
ഏറെ നേരത്തിനു ശേഷമാണ് സിംഹത്തിന്റെ വായില്‍ നിന്ന് യുവാവിന്റെ കൈ പുറത്തെടുക്കാന്‍ സാധിച്ചത്. ഇതോടെ, കൈക്ക് ഗുരുതരമായി പരിക്ക് ഏറ്റിരുന്നു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിംഹം യുവാക്കളെ ആക്രമിക്കുന്നതിന്റെയും ഇവരെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു.
സഊദിയിൽ വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് ഭീമമായ തുക പിഴയും തടവും ലഭിക്കും. ഇവർ ഇത് ലംഘിച്ച് ആണോ സിംഹങ്ങളെ വീട്ടിൽ വളർത്തിയത് എന്നത് വ്യക്തമല്ല. പുറത്തു വന്ന സിസിടിവി വീഡിയോ ദൃശ്യങ്ങൾ കാണാം താഴെ 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





