വിമാനത്താവളത്തില്‍ ബാഗുകളെടുക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍ കണ്ട ‘കൗതുക’ക്കാഴ്ച; കണ്‍വയര്‍ ബെല്‍റ്റിലൂടെ എത്തിയത് അടിവസ്ത്രം

0
3302

വിമാനത്താവളത്തില്‍ ബാഗുകളെടുക്കാന്‍ കാത്തു നില്‍ക്കുമ്പോള്‍ കണ്ട ‘കൗതുക’ക്കാഴ്ച സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നടന്‍ അനൂപ് സോണി. ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 വില്‍ ബാഗ് ബാത്ത് നില്‍ക്കുമ്പോഴാണ് കണ്‍വയര്‍ ബെല്‍റ്റിലൂടെ ഒരു ജോഡി ബോക്സര്‍ ഒഴുകി വരുന്നത് താരത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. വി‍ഡിയോ പകര്‍ത്തിയ അദ്ദേഹം അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. 

ബാഗ് കാത്ത് നിന്നവരാരും ബോക്സര്‍ എടുത്തില്ല. ആരുടേതാണെന്ന അമ്പരപ്പില്‍ കണ്‍വയര്‍ ബെല്‍റ്റിന് ചുറ്റും ലഗേജ് നോക്കി നിന്നവര്‍ കൂട്ടച്ചിരിയുമായി.  ‘േദ എന്‍റെ കണ്‍മുന്നില്‍ നടന്ന കാര്യമാണിത്. കൃത്യമായി പറഞ്ഞാല്‍ ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2വിലെ കണ്‍വയര്‍ ബെല്‍റ്റില്‍. ഇത് നഷ്ടപ്പെട്ടുപോയ ആള്‍ക്ക് തിരികെ കിട്ടി കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നുവെന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്.

രസകരമായ കമന്‍റുകളാണ് താരത്തിന്‍റെ പോസ്റ്റിന് ചുവടെ ആളുകള്‍ കുറിക്കുന്നത്. ദസ് കഹാനിയാ, സത്യമേവ ജയതേ2 തുടങ്ങിയ ചിത്രങ്ങളിലും ക്രൈം പട്രോള്‍ സീരീസിലും ശ്രദ്ധേയമായ വേഷങ്ങള്‍ അനൂപ് സോണി ചെയ്തിരുന്നു.