ദമാം എയർപോർട്ടിൽ ഇന്ന് രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയർന്ന ചൂട്

ഇന്ന് മുതൽ വടക്ക്പടിഞ്ഞാറൻ കാറ്റും രാജ്യത്തെത്തും

0
3798

ദമാം: കിഴക്കൻ സഊദിയിലെ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയർന്ന ചൂട്. കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെട്ടത്. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അനുഭവപ്പെട്ടത് 50.5 ഡിഗ്രി ചൂടാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കി. തൊട്ടു പിന്നിൽ കുവൈത്തിലെ അൽജഹ്റയും പിന്നീട് കുവൈത്ത് സിറ്റിയുമാണ്.

ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറവ് ചൂട് 29 ഡിഗ്രിയാണ്. ഉയർന്ന ചൂട് അനുഭവപ്പെട്ടത് ദമാം കിംഗ് ഫഹദ് എയർപോർട്ടിന് പിന്നാലെ അൽ അഹ്‌സ, ഖൈസൂമ എന്നിവിടങ്ങളിലാണ്.

അതേസമയം, ഇന്ന് മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് അടിച്ചു വീശിത്തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡോ: അബ്ദുല്ലാഹ് അൽ മിസ്‌നദ് പറഞ്ഞു. പൊടിക്കറ്റോടു കൂടി അടിച്ചു വീശുന്ന ഈ കാറ്റ് തെക്കൻ റിയാദ്, അൽ അഫ്‌ലാജ്, വാദി അൽ ദവാസിർ എന്നിവിടങ്ങളിലും ഇതിന്റെ അലയൊലികൾ നജ്‌റാൻ, കിഴക്കൻ അസീർ, അൽബാഹ പ്രവിശ്യ എന്നിവിടങ്ങളിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.എം