മേല്‍പ്പാലത്തില്‍നിന്ന് സ്‌കൂട്ടര്‍ താഴെവീണു; യുവതിക്ക് ദാരുണാന്ത്യം, മകള്‍ക്കും സഹോദരിക്കും പരിക്ക്

0
2606

തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് മേൽപ്പാലത്തുനിന്ന് സ്കൂട്ടർ താഴെവീണുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. പരുക്കേറ്റ സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32) എന്നിവർ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി താഴെ സര്‍വീസ് റോഡിലേക്കു വീഴുകയായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് താഴേക്കു വീണതാണെന്നാണു പ്രാഥമിക നിഗമനം. സ്‌കൂട്ടര്‍ മേല്‍പ്പാലത്തിനു മുകളില്‍ തന്നെയാണ്. ഇവിടെനിന്ന് ഏറെ താഴെയുള്ള സര്‍വീസ് റോഡിലേക്കു യാത്രക്കാർ വീഴുകയായിരുന്നു. നിരവധി വാഹനങ്ങള്‍ പോകുന്ന സര്‍വീസ് റോഡില്‍ അപകടസമയത്ത് ഒരു സ്‌കൂട്ടര്‍ മാത്രമാണ് കടന്നുപോയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൂവരും സഞ്ചരിച്ച സ്കൂട്ടർ പാലത്തിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ സിമിയെ രക്ഷിക്കാനായില്ല.

അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്കൂട്ടർ ഓടിച്ച സിനി ഉറങ്ങി പോയതാണ് അപകടത്തിന് കാരണം എന്നാണ് കരുതുന്നത്. മരിച്ച സിമിയും മകളും സ്കൂട്ടറിന്റെ പിൻവശത്താണ് ഇരുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക