കുടുംബവഴക്കിനെ തുടർന്ന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി; 27കാരനായ മകൻ കസ്റ്റഡിയിൽ

0
3127

തൃശൂർ: കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ മാളയിലാണ് സംഭവം. വടമ സ്വദേശി വലിയകത്ത് ഷൈലജ (52) ആണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെ ഒൻപതോടെയാണ് സംഭവം. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

ഹാദിലിന് മാനസികാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വെട്ടേറ്റതിനു പിന്നാലെ ശൈലജയെ അയൽവാസികൾ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 10.20ഓടെ മരണം സ്ഥിരീകരിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക