സന്ദർശക വിസയിലെത്തിയ 18 കാരനെ കാണാതായി

0
1988

ദുബൈ: ദുബൈയിൽ സന്ദർശക വിസയിലെത്തിയ 18 കാരനെ കാണാതായതായി പരാതി. കണ്ണൂർ തളിപ്പറമ്പ് മന്ന സ്വദേശി ഹസീബ് റഹ്‌മാനെയാണ് ദുബൈയിൽ കാണാതായത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായതെന്ന് ഹസീബിന്റെ പിതാവ് അബ്ദുൽ അസീസ് പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദേരയിലെ താമസയിടത്തിൽനിന്ന് സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് പുറത്തുപോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഒരുമാസംമുൻപ് സന്ദർശക വിസയിലെത്തിയതാണ്. മുൻപ് രണ്ടുവർഷത്തോളം ദുബൈയിലുണ്ടായിരുന്നു.

കാണാതായദിവസം മറ്റൊരാളുടെ ഫോണിൽനിന്ന് ദുബൈ അൽബറാഹയിൽവെച്ച് നാട്ടിലുള്ള മാതാവ് ഫാത്തിബിയെ വിളിച്ചതായും അബ്ദുൽ അസീസ് പറഞ്ഞു. ദുബൈ പോലീസിന്റെ നിർദേശത്തിൽ ദുബൈ ആശുപത്രിയിലടക്കം മകനെ അന്വേഷിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. വിവരം കിട്ടുന്നവർ താഴെ പറയുന്ന നമ്പറിലോ ദുബൈ പോലീസ് സ്റ്റേഷനിലോ അറിക്കുക. ബന്ധപ്പെടേണ്ട നമ്പർ: 0505349064, 0562184579