റിയാദ്: സഊദിയിലെ ജിസാൻ മേഖലയിൽ അതിഭീകര ചുഴലിക്കാറ്റ്. ഫുർസാൻ ദ്വീപിൽ ഉണ്ടായ ചുഴലികാറ്റിൽ ആകാശത്തേക്ക് മണൽ ചുഴറ്റി എറിയുന്ന അത്യപൂർവ്വ കാഴ്ച സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ പങ്ക് വെച്ചു. ചുഴലിക്കാറ്റ് രൂപപ്പെട്ട സമയത്ത് എടുത്ത വീഡിയോ ചുഴലിക്കാറ്റിന്റെ ഭീകരത വെളിപ്പെടുത്തുന്നുണ്ട്.
ആകാശത്തിനും ഭൂമിക്കും ഇടയിൽ പ്രത്യേക പാത പോലെ ഒരു പൊടി തരംഗം തന്നെ രൂപപ്പെട്ടു. ഇന്നലെയാണ് ഫുർസാൻ ദ്വീപിൽ അപൂർവ്വ പ്രതിഭാസം ഉണ്ടായത്.
ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ പ്രദേശത്ത് വളരെ അപൂർവമായ കാലാവസ്ഥാ ഘടകങ്ങൾ ആവശ്യമാണെന്നും ജസാൻ പ്രദേശത്ത് അത്തരത്തിൽ അക്രമാസക്തവും അപകടകരവുമായ ഒരു പ്രതിഭാസം ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്നും ഖസീം സർവകലാശാല മുൻ കാലാവസ്ഥാ പ്രൊഫസർ ഡോ: അബ്ദുള്ള അൽ-മിസ്നാദ് പറഞ്ഞു.




