റിയാദ്: തലസ്ഥാന നഗരിയായ റിയാദിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടയിടി. അൽ അഫ്ലാജ് ഗവർണറേറ്റിലെ അൽ അജീലയിലാണ് ഇന്ന് വാഹനങ്ങൾ നിരനിരയായി കൂട്ടിയിടിച്ചത്. ഏവരെയും ഭീതിപ്പെടുത്തുന്ന തരത്തിലുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയിൽ രണ്ട് പേർ മരിച്ചതായാണ് പ്രാഥമിക വിവരം. അതേസമയം, നിരവധി പേർക്ക് പരിക്കെറ്റിട്ടുണ്ട്.
മേഖലയിൽ ഉണ്ടായ കടുത്ത പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച വളരെ കുറഞ്ഞതാണ് അപകട കാരണം. നിരവധി ട്രക്കുകളും കാറുകളും നിരനിരയായി ഇടിച്ച് കയറിയതിന്റെ ഭീകര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ ട്രാഫിക് വിഭാഗം ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ പരിക്കെറ്റവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചു.
കടുത്ത പൊടിക്കാറ്റ് കാഴ്ച ശക്തി ദൂര പരിധി കുറക്കുമെന്നും യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്നും റോഡ് സുരക്ഷ വിഭാഗം ആവർത്തിച്ച് ആവശ്യപ്പെട്ടു.
വീഡിയോ 👇




