ജിദ്ദയിൽ അമിതവേഗതയിൽ മുന്നിലുള്ള കാറിനെ ഇടിച്ചു തെറിപ്പിച്ച് കാർ കടയിലേക്ക് പാഞ്ഞു കയറി, വീഡിയോ

0
5009

ജിദ്ദ: അമിത വേഗതയിൽ എത്തിയ കാർ മുന്നിലുള്ള കാറിനെ ഇടിച്ചു തെറിപ്പിച്ച് നിയന്ത്രണം കാർ കടയിലേക്ക് പാഞ്ഞു കയറി. ജിദ്ദയിലാണ് സംഭവം. മെയിൻ റോഡിൽ നിന്ന് യു ടേൺ എടുക്കാൻ വേണ്ടി വേഗത കുറച്ച കാറിനെ പിറകെ അമിത വേഗതയിൽ വരികയായിരുന്ന മറ്റൊരു കാർ ഇടിച്ചു തെറിപ്പിക്കുകയും പിന്നീട് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

കിടിയുടെ ആഘാതത്തിൽ കടയുടെ ഷട്ടർ തകർത്തു കാർ പകുതിയോളം കടക്കുള്ളിലിലേക്ക് തള്ളിക്കയറി. ആളുകൾ വളരെ കുറഞ്ഞ, കടകൾ അടഞ്ഞു കിടക്കുന്ന സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കടയിലേക്ക് ഇടിച്ചു കയറിയ കാറിൽ നിന്ന് ഡ്രൈവർ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. സമീപത്തെ കടയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോ 👇