ലോകകപ്പ് യോഗ്യത: ഇന്ത്യക്കെതിരെ ഖത്തറിന് വേണ്ടി ബൂട്ടണിയാനൊരുങ്ങി കണ്ണൂർ സ്വദേശി തഹ്സിൻ

0
1587

കണ്ണൂർ/ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച് മലയാളി യുവ താരം. കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദ് ആണ് ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നത്. ഇന്ത്യയ്ക്കെതിരെയുളള മത്സരത്തിലടക്കം ഖത്തറിനു വേണ്ടി തഹ്സിൻ ബൂട്ടണിഞ്ഞേക്കും. 17 കാരനായ കണ്ണൂർ സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദ് ഖത്തർ പ്രഖ്യാപിച്ച ലോകകപ്പ് യോഗ്യത സ്ക്വാദിൽ അറ്റാക്കിംഗ് താരമായ തഹ്സിൻ ഇടം നേടിയത് മലയാളികൾക്ക് അഭിമാനമാണ്. നേരത്തെ തന്നെ ഖത്തർ ലീഗിൽ കളിച്ചും ഖത്തർ യുവ ദേശീയ ടീമുകൾക്കായി കളിച്ചും തഹ്സിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഖത്തർ യൂത്ത് ടീമുകളിലും, സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈൽ സീനിയർടീമിലും ഇടം പിടിച്ചതിനു പിന്നാലെയാണ് കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സിന് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിൻ്റെ ദേശീയ സീനിയർ ടീമിൽ നിന്നും വിളിയെത്തുന്നത്. ജൂൺ ആറിന് അഫ്ഗാനിസ്ഥാനും, ജൂൺ 11ന് ഇന്ത്യക്കുമെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള 29 അംഗ ദേശീയ ടീമിലാണ് ഇടം നേടിയത്. അഫ്ഗാനെയും ഇന്ത്യയെയും ആണ് ഖത്തർ അടുത്ത മാസം ആദ്യം നേരിടേണ്ടത്. ഖത്തർ ടീമിൽ തഹ്സിനൊപ്പം ബംഗ്ലാദേശ് സ്വദേശിയായ ഇരുപതുകാരനായ നബീൽ ഇർഫാനും ഇടം നേടിയിട്ടുണ്ട്.

ഇതാദ്യമായാണ് ഒരു മലയാളി ഫുട്ബാളർ മറ്റൊരു രാജ്യത്തിൻെറ ദേശീയ ടീമിൽ ഇടം നേടുന്നത്.
ഖത്തർ അണ്ടർ 16, 19 ടീമുകളിൽ മികച്ച പ്രകടനവുമായി ശ്രദ്ധേയനായിരിക്കെയൊണ് രണ്ടു മാസം മുമ്പ് അൽ ദുഹൈൽ ക്ലബിൻറ സീനിയർ ടീമിലേക്ക് തഹ്സിന് വിളിയെത്തുന്നത്. മുൻ ബ്രസീൽ താരം ഫിലിപ് കുടീന്യോയും ഖത്തറിൻെറ സൂപ്പർതാരം അൽ മുഈസ് അലിയുമെല്ലാം മത്സരിക്കുന്ന ടീമിൽ പതിവു സാന്നിധ്യമായിമാറിയതിനു പിന്നാലെ 17കാരനെ തേടി ദേശീയ ടീമിൽ നിന്നു വിളിയുമെത്തി. ഖത്തറിൽ തൊഴിൽ തേടിയെത്തിയ കണ്ണൂർ തലശ്ശേരിക്കാരനായ ജംഷിദിന്റെയും വളപട്ടണംകാരിയായ ഷൈമയുടെയും മകനാണ് ജംഷിദ്.

ഖത്തറിൽ ജനിച്ചു വളർന്നതോടെ ഫിഫ നിയമപ്രകാരം ദേശീയ ടീമിൽ കളിക്കാൻ അർഹത നേടി. ആസ്‌പയർ സ്പോർട്സ് അക്കാദമിയിൽ വളർന്ന തഹ്സിൻ നിലവിൽ 12 ക്ലാസ് വിദ്യാർത്ഥിയാണ്. ജൂൺ 11 ന് ലോകകപ്പ് ഏഷ്യാ മേഘല യോഗ്യത മൽസരം നടക്കുമ്പോൾ സഹൽ അബ്‌ദുസ്സമദ് നീലക്കുപ്പായത്തിലിറങ്ങുമ്പോൾ മറു നിരയിൽ അന്നാബിയുടെ മെറൂൺ കുപ്പായത്തിൽ മറ്റൊരു മലയാളി കൂടിയുണ്ടാവും.

തഹ്സിൻ മുഹമ്മദ് ജംഷിദ് നേരത്തെ ഖത്തർ ടോപ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി മാറിയിരുന്നു. കൗട്ടീഞ്ഞോ അടക്കം കളിക്കുന്ന അൽ ദുഹൈൽ എഫ് സിയുടെ താരമാണ് തഹ്സിൻ. ക്ലബ്ബിന്റെ യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരമാണ്. കണ്ണൂർ വളപട്ടണം ആണ് തഹ്സിന്റെ യഥാർത്ഥ സ്വദേശം. മുമ്പ് അണ്ടർ-17 എ.എഫ്.സി. കപ്പിലും ഖത്തറിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. ഖത്തറിലെ ആസ്പയർ അക്കാദമി ആണ് തഹ്സിനിലെ ടാലന്റ് കണ്ടെത്തുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക