നിയമപ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് ഒമാനിലുണ്ടായിരുന്ന മുനവ്വറലി തങ്ങൾ പൊലീസ് ആസ്ഥാനത്തെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്
കോഴിക്കോട്: ഒമാനിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ഇടപെട്ട് മുനവ്വറലി തങ്ങൾ. ഒമാനിലെ ജയിലിൽ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖിന്റെ മൃതദേഹം (51) ആണ് നിയമപ്രശ്നങ്ങൾ പരിഹരിച്ച് ഏറ്റെടുക്കാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഇടപെടൽ നടത്തിയത്.
മൃതദേഹം എറ്റെടുക്കുന്നതിന് നിയമപ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് ഒമാനിലുണ്ടായിരുന്ന മുനവ്വറലി തങ്ങൾ പൊലീസ് ആസ്ഥാനത്തെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഖബറടക്കത്തിനുള്ള നിർദേശം കെ.എം.സി.സി പ്രവർത്തകർക്ക് നൽകിയാണ് തങ്ങൾ മടങ്ങിയത്. മസ്കത്തിലെ അംറാത്ത് ഖബർസ്ഥാനിലാണ് റസാഖിന്റെ മയ്യിത്ത് മറവുചെയ്തത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




