മലയാളി ഹാജിമാർക്ക് മക്കയിൽ ആരോഗ്യ ബോധവൽക്കരണ  ക്ലാസ്സ്‌  സംഘടിപ്പിച്ചു

0
495

മക്ക: കേരളത്തിൽ നിന്നും സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റീ വഴി വന്ന തീർത്ഥാടകർക്ക് മക്കയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഹാജിമാരുടെ താമസസ്ഥലമായ അസീസിയയിൽ വിവിധ എൽഡിങ്ങുകളിൽ വിവിധ ഘട്ടങ്ങളായി അടുത്ത ദിവസങ്ങളിൽ കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കും.

നിർജലീകരണം, സൂര്യതാപം, മരുന്നുകളുടെ ഉപയോഗം, ജീവിത ശൈലീ രോഗികൾ പാലിക്കേണ്ട കാര്യങ്ങൾ, ചര്മ സംരക്ഷണം, വീഴ്ച, പേശി വേദന, ഭക്ഷണ ക്രമീകരണം, ഹജ്ജ് ചടങ്ങുകളിൽ പ്രത്യേക നിർദ്ദേശങ്ങൾ എന്നിവയെ കുറിച്ച് വിശദീകരണം നൽകി. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റീ വോളന്റീർ ക്യാപ്ടൻ മുഹമ്മദ്‌ സലീം പരിപാടി ഏകോപിപ്പിച്ചു.

കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ക്ലിനിക്കൽ കോ-ഓർഡിനേഷൻ ടീം ലീഡറും  സഊദി ഇന്ത്യൻ ഹെൽത്ത് കെയർ  ഫോറം എക്സിക്യൂട്ടീവ് അംഗവും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി ക്ലാസ് എടുത്തു.