ആഗസ്ത് 1 മുതല്‍ വിദേശികള്‍ക്ക് കുവൈത്തില്‍ പ്രവേശനം

0
3722

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ആഗസ്ത് 1 മുതല്‍ മന്ത്രിസഭ അംഗീകരിച്ച നിബന്ധനകളോട് കുവൈത്തി പ്രവേശിക്കാമെന്ന് റിപ്പോർട്ട്. പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. കുവൈത്ത് പ്രവാസികൾക്ക് രാജ്യം അംഗീകരിച്ച കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം അനുവദിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറനന്റീന്‍, കുവൈത്തില്‍ പ്രവേശിച്ച് 3 ദിവസത്തിനകം പിസിആര്‍ പരിശോധന എന്നിവയാണ് മറ്റു നിബന്ധനകൾ. 3 ദിവസത്തിനകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാനും കഴിയും.

ഫൈസര്‍, മൊഡേണ, ആസ്ട്രസെനക വാക്‌സിനുകളാണെങ്കില്‍ 2 ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ 1 ഡോസും എടുത്തിരിക്കണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള അംഗീകാരം സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രാലയത്തിന്റേതായിരിക്കും. പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. നിലവില്‍ ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.