ഒളിമ്പിക്സിൽ ചരിത്രം കൂട്ടിച്ചേർത്ത് സഊദി, ആദ്യമായി വനിത പതാകയേന്തി, വീഡിയോ

0
2696

റിയാദ്: ഒളിമ്പിക്സിൽ ചരിത്രം കൂട്ടിച്ചേർത്ത് സഊദി അറേബ്യ. ചരിത്രത്തിൽ ആദ്യമായി വനിത പതാകയേന്തിയാണ് ടോക്കിയൊ ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങിൽ സഊദി അറേബ്യ ചരിത്രം കുറിച്ചത്. സഊദി തുഴച്ചില്‍ താരം ഹുസൈന്‍ അലി രിസക്കൊപ്പം 100 മീറ്റര്‍ ഓട്ടക്കാരി യാസ്മിന്‍ അല്‍ദബ്ബാഗാണ് പതാകയേന്തി സഊദി സംഘത്തെ നയിച്ചത്.

2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലാണ് ആദ്യമായി ഒരു സൗഊദി വനിത പങ്കെടുക്കുന്നത്. സാറ അതാറാണ് മാറുന്ന സഊദിക്ക് ഊർജ്ജമേകി അന്ന് ഒളിമ്പിക്സിൽ പങ്കെടുത്തത്. പിന്നീട് 2016 ലും രണ്ട് വനിതകള്‍ സഊദിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിൽ രണ്ട് വനിതകള്‍ മാറ്റുരക്കുന്നുണ്ട്.

സഊദി അറേബ്യ ഏറ്റവും വലിയ സംഘത്തെയാണ് ഇത്തവണ ഒളിംപിക്‌സിന് അയക്കുന്നത്. രണ്ട് വനിതകളുള്‍പ്പെടെ 11 കായികതാരങ്ങള്‍ വിവിധ ഇനങ്ങളില്‍ യോഗ്യത നേടിയിട്ടുണ്ട്. ഇത് കൂടാതെ 1996 നു ശേഷം ആദ്യമായി ഫുട്‌ബോള്‍ ടീമും ഏഷ്യന്‍ പ്രതിനിധികളിലൊന്നാണ്.

ഒമ്പത് ഇനങ്ങളിലാണ് സഊദി പങ്കെടുക്കുന്നത്. 2004 ല്‍ ആറിനങ്ങളില്‍ പങ്കെടുത്തതാണ് ഇതുവരെ റെക്കോര്‍ഡ്. ജൂഡോ താരം തഹാനി അല്‍ഖഹ്താനിയും ഓട്ടക്കാരി യാസ്മിന്‍ അല്‍ദബ്ബാഗുമാണ് ടോക്കിയോ ടീമിലെ വനിതകള്‍. ജൂഡോക്കു പുറമെ വെയ്റ്റ്‌ലിഫ്റ്റിംഗ്, തുഴച്ചില്‍, കരാട്ടെ, നീന്തല്‍, ടേബിള്‍ ടെന്നിസ്, ഷൂട്ടിംഗ്, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് സഊദി മത്സരിക്കുന്നത്.

വീഡിയോ