റിയാദ്: സഊദിയിലെ സകാകയിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ പെരുംകുളം ചരുവിള പുത്തൻ വീട്ടിൽ അൻസിൽ (42) ആണ് താമസസ്ഥലത്തു കുഴഞ്ഞു വീണു മരിച്ചത്. കഴിഞ്ഞ പത്തു വർഷമായി സകാകയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. ഒരു വര്ഷം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
ഇല്യാസ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. സജീനയാണ് ഭാര്യ. അസീം ഷാ, മുഹമ്മദ് ആഷിർ, അൻസിയ എന്നിവർ മക്കളാണ്. മയ്യിത്ത് സകാക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ നിസാമിനൊപ്പം കെ.എം.സി.സി റിയാദ് കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് കൊട്ടിയം, അഷറഫ് സകാക, മജീദ്, സൈദലവി എന്നിവർ രംഗത്തുണ്ട്.




