ആരോഗ്യപ്രശ്‌നം; തെരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

0
1521

ഭോപാല്‍: തെരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. ജാര്‍ഖണ്ഡിലെ ഇന്‍ഡ്യാ മുന്നണിയുടെ റാലിയിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് റാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാഹുല്‍ വിട്ടുനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. മറ്റുപരിപാടികളുടെ കാര്യത്തില്‍ രാഹുലിന്‍റെ ആരോഗ്യസ്ഥിതി പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കും.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്‍ക്കൂട്ടി നിശ്ചയിച്ച പ്രകാരം റാലികളില്‍ പങ്കെടുക്കും.