കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടു മാസത്തിനിടെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് 16,000 പേര്‍ക്ക്. ഇതില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടും. രാജ്യത്തെ നീതിന്യായ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം ഇക്കാലയളവില്‍ 8,033 പേര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍വലിക്കുകയും ചെയ്തു.
ജനുവരിയില്‍ 6,642 പേര്‍ക്കും ഫെബ്രുവരിയില്‍ 9,006 പേര്‍ക്കുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ജനുവരിയില്‍ 6,642 യാത്രാവിലക്കുകള്‍ പിന്‍വലിക്കുകയും ഫെബ്രുവരിയില്‍ 3,811 യാത്രാവിലക്കുകള്‍ പിന്‍വലിക്കുകയും ചെയ്തതായാണ് കണക്കുകള്‍. ചെക്ക് മടങ്ങുക, വാടക, ജലവൈദ്യുതി ബിൽ കുടിശ്ശിക, കുടുംബ പ്രശ്നം സംബന്ധിച്ച് നൽകിയ കേസുകൾ തുടങ്ങിയ കേസുകളാണ് യാത്രാ വിലക്കിലേക്ക് നയിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




