വാഹനാപകടത്തിൽ എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം

0
1323

കുവൈത്ത്സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ സോണി സണ്ണിയാണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം കുവൈറ്റിലെ അബ്ദാലി മുത്‌ല മേഖലയിൽ ഉണ്ടായ ദാരുണമായ കാർ അപകടത്തിൽ മരിച്ച രണ്ട് പേരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

വാഹനം മറ്റൊരു കാർ ഇടിച്ചാണ് എറണാകുളം സ്വദേശിയായ സോണി സണ്ണിയുടെ ജീവൻ നഷ്ടപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ അവരുടെ വാഹനം പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ മരിച്ച രണ്ടാമത്തെയാൾ ഈജിപ്ഷ്യൻ പൗരനായ ഖാലിദാണ്

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക